കാമുകിയുമൊത്ത് ജിമ്മില്‍ വ്യായാമം ചെയ്യാനെത്തുന്ന യുവാവ് പൊലീസ് പിടിയില്‍: കാരണം ആരെയും അമ്പരപ്പിക്കുന്നത്


ലണ്ടന്‍: കാമുകിയുമൊത്ത് ജിമ്മില്‍ വ്യായാമം ചെയ്യാനെത്തുന്ന യുവാവ് പൊലീസ് പിടിയില്‍. ആഷ്‌ലി സിംഗ് എന്ന മുപ്പത്തിയൊമ്പതുകാരനും കാമുകി സോഫി ബ്രയനുമാണ് പിടിയിലായത്.

ജിമ്മിൽ മറ്റുള്ളവര്‍ വ്യായാമം ചെയ്യുന്ന തക്കം നോക്കി ക്രെഡിറ്റ് കാര്‍ഡുകളും സിം കാര്‍ഡുകളും അടിച്ച്‌ മാറ്റുകയും ആഡംബര ജീവിതം നയിച്ച്‌ വരികയായിരുന്നു പ്രതികള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18 പേരുടെ ക്രെഡിറ്റ് കാര്‍ഡുകളാണ് ജിമ്മിലെ ലോക്കര്‍ റൂമില്‍ നിന്ന് ഇവര്‍ മോഷ്ടിച്ചത്. കാര്‍ഡുകൾക്കൊപ്പം സിം കാര്‍ഡുകള്‍ കൂടി മോഷണം പോകുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം നഷ്ടമാകുന്നത് തടയാനുള്ള സമയം പോലും ഉടമകള്‍ക്ക് ലഭിച്ചിരുന്നില്ല.

read also: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: 500 മുഴം മുല്ലപ്പൂ നൽകുമെന്ന് ധന്യയും സനീഷും

ആഷ്‌ലിയും സോഫിയയും ചേര്‍ന്ന് നടത്തിയ എല്ലാ മോഷണങ്ങളും സമാന രീതിയിലുള്ളതായിരുന്നു. സിസിടിവി പരിശോധനകളില്‍ കേസുമായി ബന്ധപ്പെട്ട പല ദൃശ്യങ്ങളിലും കമിതാക്കളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെയാണ് ഇവർ പിടിയിലായത് രുടെ മേലിലുള്ള സംശയം ബലപ്പെട്ടത്.

18 കേസുകളാണ് ജിമ്മിലെ മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജനുവരി 10ന് ഇവരെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ആഷ്‌ലിയെ മൂന്ന് വര്‍ഷത്തേക്കും സോഫിയയെ 20 മാസത്തേക്കും ജയിലിലടച്ചു.