ജല്‍ഗാവ് : മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു. ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിൽ. മുംബൈ പോലീസിലെ 28കാരനായ ശുഭം അഗോണി എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്.
read also: ചിത്രയ്ക്ക് ചിത്രയുടെ വിശ്വാസത്തോട് ചേർന്ന് നിൽക്കാം, ഇത് ഭാരതമാണ്: കേരളം ഭാരതത്തിലാണെന്ന് രാമസിംഹൻ അബൂബക്കർ
വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് ആയിരുന്നു 12 പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്. ശുഭം അഗോണിയുടെ നാട്ടികെ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ശുഭവും ഇയാളുടെ സുഹൃത്തും പങ്കെടുത്തു. തുടര്‍ന്ന് മത്സരശേഷം കളിക്കാര്‍ക്ക് ഇടയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.