രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്:കേന്ദ്രമന്ത്രി വി.മുരളീധരന്‍
തിരുവനന്തപുരം: കെ.എസ് ചിത്രയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കേരളാ പോലീസ് കാണുന്നില്ലേ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്. സഹിഷ്ണുത പ്രസംഗിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇതില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
റംസാന്‍ പുണ്യത്തെക്കുറിച്ച് ആര്‍ക്കും പറയാം, ക്രിസ്മസ് കാലത്ത് കേക്ക് മുറിച്ച് ആഘോഷിക്കാം ഹൈന്ദവര്‍ക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതിയെന്നും വി.മുരളീധരന്‍ വിമര്‍ശിച്ചു. ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ തന്നെയാണ് കെ.എസ് ചിത്രയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അയോധ്യയിലേത് ഹൈന്ദവരുടെ 500 വര്‍ഷത്തെ കാത്തിരിപ്പാണ്. അതിന്റെ പേരില്‍ ഹിന്ദുവിശ്വാസികളെ അധിക്ഷേപിക്കാന്‍ ആസൂത്രിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.