ശബരിമല: ഇക്കുറി മൊത്തം വരുമാനം 300 കോടി കവിഞ്ഞേക്കും



പത്തനംതിട്ട: മണ്ഡലം മഹോത്സവം സമാപിക്കാറായതോടെ ഇത്തവണയും ഉയർന്ന വരുമാനം പ്രതീക്ഷിച്ച് ദേവസ്വം ബോർഡ്. ഇക്കുറി മൊത്തം വരുമാനം 300 കോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ. മുൻ വർഷത്തേക്കാൾ ഇത്തവണ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ശബരിമലയിൽ സ്ത്രീ പ്രവേശന വിവാദവും, കോവിഡ് പ്രതിസന്ധിയും കാരണം വരുമാനത്തിൽ ഗണ്യമായ ഇടിവ് നേരിട്ടിരുന്നു. ഇത്തവണ ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.

ദേവസ്വം ബോർഡിന്റെ മുഴുവൻ ജീവനക്കാർക്കും ശമ്പളം കൊടുക്കുന്നതിനും, മറ്റു ക്ഷേത്രങ്ങളിലെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പുറമേ, വിവിധ വികസന പദ്ധതികൾ നടപ്പാക്കാനും ഈ വരുമാനം കൊണ്ട് കഴിയും. കഴിഞ്ഞ വർഷം 403 കോടി രൂപയായിരുന്നു വരുമാനം. കോവിഡ് കാലത്ത് മുടങ്ങിയ 2 വർഷത്തെ കാണിക്ക തീർത്ഥാടകർ കഴിഞ്ഞ വർഷം ഒന്നിച്ച് സമർപ്പിച്ചതോടെയാണ് റെക്കോർഡ് വരുമാനം നേടാൻ കഴിഞ്ഞത്. ഇത്തവണ 16 ലക്ഷത്തോളം തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ, 300 കോടി രൂപയോളമാണ് വരുമാനം പ്രതീക്ഷിക്കുന്നത്.

Also Read: സൈനിക ശക്തിയിലും കരുത്ത് തെളിയിച്ച് ഇന്ത്യ: ഗ്ലോബൽ പവർ റേറ്റിംഗ് റിപ്പോർട്ടിൽ കരസ്ഥമാക്കിയത് നാലാം സ്ഥാനം