പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം: പാസ്റ്റര്‍ പിടിയിൽ



തിരുവനന്തപുരം: 13-കാരന് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിൽ പാസ്റ്റർ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്ററും വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയുമായ രവീന്ദ്രനാണ് അറസ്റ്റിലായത്.

read also: സായി പല്ലവിയുടെ സഹോദരി വിവാഹിതയാകുന്നു, വരനെ പരിചയപ്പെടുത്തി താരം

ഇന്നലെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴിയാണ് പ്രതി 13-കാരനെ പരിചയപ്പെടുന്നത്. ഈ സമയമാണ് ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തു.