സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 5,770 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇന്നലെ സ്വർണവില ജനുവരി മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നു.
ആഗോള വിപണിയിലെ വില വർദ്ധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആഗോള തലത്തിൽ സ്വർണം ഔൺസിന് 0.62 ശതമാനം വർദ്ധിച്ച് 2,022.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളിലെ വില മാറ്റങ്ങൾ ഡോളറിലായതിനാൽ, നേരിയ മാറ്റങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. ഡോളർ-രൂപ വിനിമയ നിരക്കിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഇവിടെ നിർണായക ഘടകമാണ്.
Also Read: മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്