ഐപിഎൽ: ടൈറ്റിൽ സ്പോൺസർഷിപ്പ് 5 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ടാറ്റ ഗ്രൂപ്പ്


ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് വീണ്ടും ദീർഘിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. 5 വർഷത്തേക്ക് കൂടിയാണ് ടൈറ്റിൽ സ്പോൺസർഷിപ്പ് നീട്ടിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2500 കോടി രൂപയ്ക്ക് 2024 മുതൽ 2028 വരെയുള്ള സ്പോൺസർഷിപ്പാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇത് ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്പോൺസർഷിപ്പ് തുക കൂടിയാണ്. ഓരോ സീസണിലും 500 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസർഷിപ്പിനായി ടാറ്റ ഗ്രൂപ്പ് നൽകുക.

2022, 2023 എന്നീ വർഷങ്ങളിൽ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് ടാറ്റ ഗ്രൂപ്പ് തന്നെയാണ് ഏറ്റെടുത്തത്. നിലവിൽ, ടാറ്റ ഗ്രൂപ്പ് വനിതാ പ്രീമിയർ ലീഗിന്റെയും ടൈറ്റിൽ സ്പോൺസർമാരാണ്. ടൈറ്റിൽ സ്പോൺസർഷിപ്പ് നേടുന്നതിനായി ആദിത്യ ബിർള ഗ്രൂപ്പും 2500 കോടി രൂപ ഓഫർ ചെയ്തിരുന്നു. എന്നാൽ, ഒരേ തുക വരുമ്പോൾ നിലവിലെ സ്പോൺസർമാർക്കാണ് കൂടുതൽ മുൻഗണന നൽകുക. ഇതോടെയാണ് അടുത്ത 5 വർഷത്തേക്ക് കൂടി ടാറ്റ ഗ്രൂപ്പ് സ്പോൺസർഷിപ്പ് ദീർഘിപ്പിച്ചത്. ഐപിഎല്ലിന്റെ പതിനേഴാം സീസൺ മാർച്ചിൽ ആരംഭിക്കാൻ സാധ്യതയുണ്ട്.