വിവാഹേതര ബന്ധം: ഭാര്യയെ കടലില്‍ മുക്കി കൊന്നു, വീഡിയോ ദൃക്ഷസാക്ഷി പുറത്തുവിട്ടു, ആഢംബര ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍


ഗോവ: ഭാര്യയെ കടലില്‍ മുക്കി കൊന്ന ഭർത്താവ് അറസ്റ്റില്‍. ഗോവയിലെ ആഢംബര ഹോട്ടല്‍ മാനേജരായ ഗൗരവ് കട്ടിയാർ (29) ആണ് അറസ്റ്റിലായത്. വിവാഹേതര ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിലാണ് ഗൗരവ് ഭാര്യ ദിക്ഷ ഗംഗ്വാറിനെ കൊലപ്പെടുത്തിയത്. ലഖ്നൗ സ്വദേശികളാണ് ഗൗരവും ദിക്ഷയും. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ശേഷം ഇയാള്‍ക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഭാര്യ ചോദ്യം ചെയ്തിരുന്നു.

ഭാര്യയെ കടലില്‍ മുക്കി കൊലപ്പെടുത്തിയ ഇയാള്‍ ഇത് അപകട മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃക്ഷസാക്ഷി പകർത്തിയിരുന്നു. ഇത് പുറത്തു വന്നതോടെയാണ് ഗൗരവ് പിടിയിലായത്.

read also: മുൻ പള്ളികമ്മിറ്റി അംഗത്തെ പള്ളിമേടയില്‍ വച്ച്‌ അടിച്ചു കൊലപ്പെടുത്തി: വികാരിയടക്കം 13 പേര്‍ ഒളിവില്‍

വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം. .പാറകള്‍ നിറഞ്ഞ കടൽ ഭാഗത്തേക്ക് ഭാര്യയെ എത്തിച്ച ശേഷം കടലില്‍ മുക്കി കൊല്ലുകയായിരുന്നു. ദമ്പതികള്‍ കടലില്‍ ഇറങ്ങുന്നത് കണ്ട ചില വിനോദസഞ്ചാരികള്‍ ബഹളമുണ്ടാക്കി. അല്‍പസമയം കഴിഞ്ഞ് ഗൗരവ് ഒറ്റയ്ക്ക് തിരിച്ചു വരുന്നത് കണ്ടതോടെ ഇവർ ചോദ്യം ചെയ്തപ്പോള്‍ ഭാര്യ കടലില്‍ അപകടത്തില്‍പെട്ടെന്നായിരുന്നു അവരോട് പറഞ്ഞത്. വൈകിട്ടോടെ ദിക്ഷയുടെ മൃതദേഹം കടല്‍തീരത്തു അടിഞ്ഞു. മൃതദേഹത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ടായിരുന്നു.

ഗൗരവും ഭാര്യയും ഒന്നിച്ച്‌ കടലില്‍ നില്‍ക്കുന്ന വീഡിയോ ഒരാൾ ചിത്രീകരിച്ചിരുന്നു. ഇയാള്‍ കടലില്‍ നിന്ന് ഒറ്റയ്ക്ക് തിരിച്ചു വരുന്നതും മരിച്ചോ എന്ന് ഉറപ്പാക്കാൻ വീണ്ടും തിരിച്ചു പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതാണ് കൊലപാതകത്തിന്റെ ചൂരൽ അഴിക്കാൻ സഹായകമായത്.