സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,240 രൂപയും, ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെയും വില നിശ്ചലമായിരുന്നു. അതേസമയം, കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്.
അന്താരാഷ്ട്ര സ്വർണവില നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 3.10 ഡോളർ താഴ്ന്ന് 2026.64 ഡോളർ എന്നതാണ് ഇന്നത്തെ വില നിലവാരം. യുഎസ് ജിഡിപി കണക്കുകൾ വരുന്ന വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഇത് സ്വർണവിലയെ സ്വാധീനിക്കുന്ന നിർണായക ഘടകമാണ്. അതേസമയം, യുഎസ് ഫെഡ് റിസർവിന്റെ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുകയാണെങ്കിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും, വില താരതമ്യേന താഴുകയും ചെയ്യും. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77 രൂപയാണ് ഇന്നത്തെ വില നിലവാരം. 8 ഗ്രാമിന് 616 രൂപ, 10 ഗ്രാമിന് 770 രൂപ, 100 ഗ്രാമിന് 7700 രൂപ എന്നിങ്ങനെയാണ് വില നിലവാരം.