ക്ഷണിച്ചിട്ടും രാമക്ഷേത്ര ചടങ്ങിൽ പങ്കെടുത്തില്ല, മോഹൻലാലിന് നേരെ സൈബര്‍ ആക്രമണം: വാലിബൻ ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം


ക്ഷണം ലഭിച്ചിട്ടും അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാത്ത നടൻ മോഹൻലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. വാലിബന്റെ പ്രമോഷന്റെ ഭാഗമായി മോഹൻലാല്‍ പങ്കുവെച്ച്‌ ഒരു പോസ്റ്റിനു താഴെ മലൈക്കോട്ടെ വാലിബൻ ബഹിഷ്കരിക്കുന്നതായും, മോഹൻലാലിന്റെ ഒരു സിനിമ പോലും ഇനി തിയേറ്ററില്‍ പോയി കാണില്ല എന്നുള്ള പോസ്റ്റുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുകയാണ്.

രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമായ ആരാധകർ മോഹൻലാലിന്റെ പോസ്റ്റിന് താഴെ പോരു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ പരിഹാസം ഉയരുകയാണ്.

read also: മാലയിട്ട് സിന്ദൂരം ചാര്‍ത്തിയാൽ വിവാഹമാകില്ല, അഗ്നിയെ വലംവച്ചില്ലെങ്കില്‍ ഹിന്ദു വിവാഹം സാധുവല്ല: ഹൈക്കോടതി

അയ്യോ സംഘിക്കൂട്ടം സിനിമ ബഹിഷ്കരിച്ചതോടെ വാലിബന് വമ്പൻ വിജയം നിശ്ചയമായി എന്നും, സംഘികള്‍ കാണാത്തതുകൊണ്ട് സിനിമ വിജയിക്കാതിരിക്കില്ല എന്നുള്ള രീതിയിലും കമന്റുകള്‍ എത്തുകയാണ്..

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജനുവരി 25നാണ് തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തുന്നത്.