ചൈനയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി, 47 പേർ മണ്ണിനടിയിൽ – മരണസംഖ്യ ഉയർന്നേക്കും


ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രാരംഭം ചൈനയിലെ സിൻജിയാങ്ങിന്റെ തെക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. 80 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി വ്യക്തമാക്കി.

തെക്കുപടിഞ്ഞാറൻ ചൈനയുടെ വിദൂരവും പർവതപ്രദേശവുമായ സ്ഥലത്തുണ്ടായ ഒരു വൻ ഭൂചലനത്തിൽ 47 പേർ മണ്ണിനടിയിലായി. 200-ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തിരമായി ഒഴിപ്പിച്ചു. യുനാൻ പ്രവിശ്യയിലെ ഷെൻ‌സിയോങ് കൗണ്ടിയിൽ പുലർച്ചെ 5:51 നാണ് (2151 ജിഎംടി ഞായറാഴ്ച) മണ്ണിടിച്ചിൽ ഉണ്ടായതെന്ന് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു. അടുത്ത മാസങ്ങളിൽ ചൈനയിൽ പ്രകൃതിദുരന്തങ്ങളുടെ ഒരു നിര തന്നെയാണ് അനുഭവപ്പെട്ടത്. ചിലത് പെട്ടെന്നുള്ള കനത്ത മഴ പോലെയുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ആയിരുന്നുവെങ്കിൽ മറ്റ് ചിലത് ഭൂചലനം ആയിരുന്നു.

അതേസമയം, ജനുവരി 11 ന് അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ഡൽഹിയിലും എൻസിആറിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കാബൂളിൽ നിന്ന് 241 കിലോമീറ്റർ വടക്കുകിഴക്കായിരുന്നു ആ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാകിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.