8
October, 2026

A News 365Times Venture

8
Thursday
October, 2026

A News 365Times Venture

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! വിലയിൽ ഇന്നും മാറ്റമില്ല

Date:


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,240 രൂപയും, ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. സംസ്ഥാനത്തെ സ്വർണവില ജനുവരി 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. പവന് 45,920 രൂപയും, ഗ്രാമിന് 5,740 രൂപയുമാണ് അന്നത്തെ വില നിലവാരം.

അന്താരാഷ്ട്ര സ്വർണവില നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 0.24 ഡോളർ ഉയർന്ന് 2027.77 എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. അന്താരാഷ്ട്ര വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77 രൂപയാണ് ഇന്നത്തെ നിരക്ക്. 8 ഗ്രാമിന് 616 രൂപ, 10 ഗ്രാമിന് 770 രൂപ, 100 ഗ്രാമിന് 7700 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related