കാസര്‍കോട്: കേരള കേന്ദ്രസര്‍വകാലാശാലയില്‍ സംഘടിപ്പിച്ച വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 25 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംഘം ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തിയെന്ന് കാണിച്ച് ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാന്‍ സംഘ്പരിവാര്‍ സമ്മര്‍ദമുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്ദേമാതരം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ബന്ധമുള്ള പ്രഭാഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍വകലാശാല സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സെമിനാര്‍ ഹാളില്‍ കയറിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. എസ്.എഫ്.ഐ. എന്‍.എസ്.യു.ഐ, എം.എസ്.എഫ്, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ആര്‍.എസ്.എസ് ഗോ ബാക്ക് എന്ന് പറഞ്ഞ് ഷൂസ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
സെമിനാര്‍ തടസപ്പെടുത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സര്‍വകലാശാല അധികൃതര്‍ നേപത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെമിനാറോ വിശിഷ്ടാതിഥികളെയോ തടയാന്‍ ശ്രമിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തുമെന്നാണ് വി.സി. പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.
Content Highlight: Protest at the Central University of Kerala; case registered against 25 identifiable students.




