മോട്ടോറോള ആരാധകർക്ക് സന്തോഷവാർത്ത! ഇന്ത്യൻ വിപണിയിൽ ഈ മോഡലിന് 10,000 രൂപ കിഴിവ്


ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രീതി നേടിയെടുത്ത ബ്രാൻഡാണ് മോട്ടോറോള. കഴിഞ്ഞ വർഷം മോട്ടോറോള പുറത്തിറക്കിയ ഫ്ലിപ്പ് സ്മാർട്ട്ഫോണുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഫ്ലിപ്പ് സ്മാർട്ട്ഫോണുകൾക്ക് 10,000 രൂപയുടെ കിഴിവാണ് മോട്ടോറോള പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് മോട്ടോറോള റൈസർ 40 ഹാൻഡ്സെറ്റാണ് ഓഫർ വിലയിൽ വാങ്ങാൻ കഴിയുക. ഇവയ്ക്ക് ലഭിക്കുന്ന ഓഫറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

മോട്ടോറോള റൈസർ 40 ഹാൻഡ്സെറ്റുകൾ 10,000 രൂപ കിഴിവിലാണ് വാങ്ങാൻ കഴിയുക. നിലവിൽ, 49,999 രൂപയ്ക്കാണ് ഇവ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോൺ നൽകുന്ന ഓഫറിനോടൊപ്പം എക്സ്ചേഞ്ച് ഓഫറും, ബാങ്ക് ഓഫറും ലഭ്യമാണ്. എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 150 രൂപയുടെ കിഴിവാണ് ലഭിക്കുക. കൂടാതെ, പഴയ ഹാൻഡ്സെറ്റ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ പരമാവധി 41,250 രൂപ വരെ എക്സ്ചേഞ്ച് തുക ലഭിക്കും.