നടി സ്വാസിക വിവാഹിതയായി: വരൻ നടൻ പ്രേം ജേക്കബ്


സിനിമ- സീരിയൽ താരം സ്വാസിക വിവാഹിതയായി. നടൻ പ്രേം ജേക്കബ് ആണ് വരൻ. മനം പോലെ മാംഗല്യം എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് സ്വാസികയും ജേക്കബും പ്രണയത്തിലാകുന്നത്. താനാണ് അങ്ങോട്ട് പ്രപ്പോസ് ചെയ്തതെന്ന് മുൻപ് സ്വാസിക പറഞ്ഞിരുന്നു.

നേരത്തെ ജനുവരി 26 നാണ് വിവാഹം എന്നായിരുന്നു സ്വാസിക പറഞ്ഞിരുന്നത്. സ്വാസിക തന്നെയാണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

READ ALSO: കുട്ടികള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതില്‍ ഒരാശങ്കയും വേണ്ട: മുഖ്യമന്ത്രി

‘ഞങ്ങള്‍ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിലാണ്. പ്രേമിന്റെ വോയിസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസ്സിലൊക്കെ സങ്കല്‍പ്പിച്ച തരത്തിലുള്ള മാന്‍ലി വോയ്‌സ് ആണ്. ഞാനാണ് അങ്ങോട്ട് പ്രപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയില്‍ ഞാന്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. കുഞ്ചു എന്നോട് എന്താ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാന്‍ എനിക്കൊരു മടി. ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചു വരാന്‍ സമയത്ത് എനിക്കൊരു മെസേജ്, താങ്ക്‌സ് ഫോര്‍ കമിംഗ് ഫോര്‍ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങള്‍ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂര്‍ത്തങ്ങള്‍’- എന്നാണ് സ്വാസിക തന്റെ പങ്കാളിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവച്ചത്.