ഇന്ത്യൻ വിപണിയിൽ ഏറെ സ്വാധീനമുള്ള ദക്ഷിണ കൊറിയൻ ബ്രാൻഡാണ് എൽജി. വർഷങ്ങളുടെ പാരമ്പര്യമുള്ള എൽജി ഇതിനോടകം തന്നെ വ്യത്യസ്ത തരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ എൽജി ഏറ്റവും പുതിയ ടിവി സീരീസായ എൽജി ക്യുഎൻഇഡി 83 ആണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ദൃശാനുഭവം നൽകുന്ന രീതിയിലാണ് ഈ സീരീസിലെ ടിവികൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
വിഷ്വല്‍ എക്സലന്‍സിനും ഇമ്മേഴ്സീവ് എന്റര്‍ടൈന്‍മെന്റിനുമായി പുതിയതും മികച്ചതുമായ സാങ്കേതിക വിദ്യയാണ് ക്യുഎന്‍ഇഡി 83 സീരീസിനായി എല്‍ജി നല്‍കിയിരിക്കുന്നത്. നാനോസെല്‍ സാങ്കേതികവിദ്യ നല്‍കിയിരിക്കുന്ന ഈ ടിവിയുടെ ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഉള്ളത്. അതുകൊണ്ടുതന്നെ ടിവിയിലെ വിഷ്വലുകൾ നേരിട്ട് കാണുന്നത് പോലെ ഉപയോക്താക്കള്‍ക്ക് അനുഭവപ്പെടും. ഉപയോക്താക്കളുടെ ഹോം എന്റര്‍ടൈന്‍മെന്റ് അനുഭവത്തെ പുതിയ രീതിയില്‍ നിര്‍വ്വചിക്കാന്‍ ക്യുഎന്‍ഇഡി 83 സീരീസിന് സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.