അയാള്‍ക്ക് വേണ്ടി എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ: സുചിത്ര
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സുചിത്ര. വാലിബനിൽ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് താരമിപ്പോൾ. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് തന്നെ സിനിമയിലേയ്ക്ക് സംവിധായകൻ ലിജോ വിളിച്ചതെന്ന് സുചിത്ര പറയുന്നു. അതിനൊപ്പം വിവാഹത്തെക്കുറിച്ചും താരം പങ്കുവച്ചു.
READ ALSO: ‘തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനിൽക്കുന്നത് രാജാവംശത്തിന്റെ ഔദാര്യം കൊണ്ടു മാത്രം’: സന്തോഷ് പണ്ഡിറ്റ്
കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചത് ഇങ്ങനെ,
‘കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന, എന്തും എനിക്ക് തുറന്ന് പറയാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രം വിവാഹം. ഇപ്പോള്‍ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ ഒന്നും കഴിയാത്ത ഒരാള്‍ക്കൊപ്പമായിരുന്നു ഞാന്‍ ഇതുവരെ എന്നത് ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്നപ്പോഴാണ് ബോധ്യമായത്’- സുചിത പറഞ്ഞു.