23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

രാജകുമാരിക്ക് കിട്ടിയ അംഗീകാരം അർഹിക്കുന്നത്, അഭിനന്ദനവുമായി ശശി തരൂർ

Date:


തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിയെ രാജകുമാരി എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പദ്മശ്രീ പുരസ്ക്കാരം നേടിയ അവരെ അഭിനന്ദിച്ച് കൊണ്ട് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ശശി തരൂർ ഇത്തരത്തിൽ വിശേഷണം നടത്തിയത്.

രാജകുമാരി അശ്വതി തിരുനാൾ പാർവതി ഭായിയുമായി സംസാരിച്ചു. അവർക്ക് അഭിനന്ദനങ്ങൾ നേർന്നു. ഇന്ത്യൻ സംസ്ക്കാരവും നാഗരികതയും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ ഇടപെടലിന് ലഭിച്ച അർഹമായ അംഗീകാരമാണ് ഈ പദ്മശ്രീ പുരസ്ക്കാരമെന്നാണ് ശശി തരൂർ എക്‌സിൽ കുറിച്ചത്.

സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്മിബായിയെ പദ്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കാർത്തിക തിരുനാൾ ലക്ഷ്മിഭായി – ലെഫ്റ്റണന്റ് കേണൽ ഗോദവർമ്മ രാജ ദമ്പതികളുടെ മകളായി 1945ലായിരുന്നു ഗൗരി ലക്ഷ്മിബായിയുടെ ജനനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയെങ്കിലും സാഹിത്യവും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുഴുകുകയായിരുന്നു.

‘തിരുമുൽക്കാഴ്ച’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരമാണ് ആദ്യ കൃതി. തുടർന്നിങ്ങോട്ട് സാഹിത്യ രംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകി. അവരുടെ കവിതകളിൽ പദ്മനാഭ സ്വാമി ക്ഷേത്രവും പലപ്പോഴും വിഷയമാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...