18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ സിറം ഉപയോഗിച്ച് തുടങ്ങൂ നിങ്ങൾക്ക് യുവത്വം നിലനിൽക്കും

Date:


ഒരു പ്രായം കഴിഞ്ഞാല്‍ വാർധക്യത്തിന്റെ ലക്ഷണങ്ങളായി മുഖത്ത് പാടുകളും ചുളിവുകളുമൊക്കെ വരാറുണ്ട്. പലരെയും അലട്ടുന്ന പ്രശ്‌നമാണിത്. വാര്‍ധക്യത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെങ്കിലും ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. വൈറ്റമിന്‍ സി ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ് വൈറ്റമിൻ സി. ഇത് ശരീരത്തിലെ പല ചർമ്മ പ്രശ്‍നങ്ങൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്താൻ വൈറ്റമിൻ സി കൊണ്ട് സാധിക്കുന്നു. ഒരു പ്രായത്തിന് ശേഷം നമ്മുടെ മുഖത്ത് ഉണ്ടാവുന്ന ചുക്കിച്ചുളിഞ്ഞ പാടുകൾ ഇല്ലാതാക്കുന്നതിന് വൈറ്റമിൻ സി സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പ്രധാന പരിഹാരമാണ് വൈറ്റമിന്‍ സി. ഹോളി ഗ്രെയ്ൽ സ്കിൻകെയർ ചേരുവകളിലൊന്നായി അറിയപ്പെടുന്ന വൈറ്റമിൻ സി ചർമത്തിന് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിക്കും. അതുകൊണ്ട് തന്നെ മുഖത്ത് വൈറ്റമിൻ സി സിറം ഉപയോഗിച്ചാൽ പലതുണ്ട് ഗുണം. ബ്രോക്കോളി, നാരങ്ങ തുടങ്ങിയ പല സിട്രസ് പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിൻ സി കാണപ്പെടുന്നു. അതുപോലെ തന്നെ വിറ്റാമിൻ സി സിറങ്ങൾ നേരിട്ട് മുഖത്ത് പുരട്ടുന്നത് ഫലം രണ്ടിരട്ടിയാക്കും. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിൻ സി ചർമത്തിന്റെ ഉപരിതലത്തിലുള്ള പഴയ നിർജീവ കോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ മങ്ങിയതും പിഗ്മെന്റുള്ളതുമായ ചർമകോശങ്ങളെ ഇല്ലാതാക്കാൻ ഈ സിറം സഹായിക്കുന്നു. ഇത് സ്വാഭാവികമായും മുഖത്തിന് തിളക്കവും നിറവും നൽകും.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം ചർമത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കൊളാജന്റെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യും. പക്ഷെ വിറ്റാമിൻ സി സെറം സൺസ്‌ക്രീനുമായി സംയോജിച്ച് ഉപയോഗിക്കുമ്പോൾ ചർമത്തെ സംരക്ഷിക്കാനും, യുവി-ഇൻഡ്യൂസ്ഡ് ഡിഎൻഎ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഈർപ്പം ഇല്ലെങ്കിൽ, ചർമം ഉണങ്ങാനും, നിറം മങ്ങാനും, നിർജ്ജലീകരണം സംഭവിക്കാനും കാരണമാവും. വരണ്ട ചർമത്തിനുള്ള വിറ്റാമിൻ സി സെറം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഇത് മുഖം മിനിസമുള്ളതാക്കാനും ചർമം ഫ്രഷ് ആയി നിലനിർത്താനും കാരണമാവും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ത്യയിലേക്ക് താരിഖ് റഹ്‌മാനെ ക്ഷണിച്ച് മോദി; കത്ത് കൈമാറി സ്പീക്കര്‍

ധാക്ക: ചൊവ്വാഴ്ച ധാക്കയില്‍ നടന്ന ബംഗ്ലാദേശിലെ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഇന്ത്യയുടെ...

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....