അമ്മയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം മകന്‍ മരിച്ചനിലയില്‍


കോഴിക്കോട് പയിമ്പ്രയിൽ കിടപ്പുരോഗിയായ അമ്മയെ ശ്വസംമുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത ശേഷം മകൻ ആത്മഹത്യ ചെയ്തു. അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ചികില്‍സാ ചെലവുകാരണം ഷിന്‍ജു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഡ്രൈവര്‍ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ഷിന്‍ജു വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പയിമ്പ്രയിലെ വീട്ടുപരിസരത്ത് രാവിലെയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. വീട്ടിനകത്ത് കട്ടിലില്‍ മരിച്ചനിലയില്‍ ശാന്തയെയും കണ്ടെത്തി. ഷിന്‍ജുവിന്‍റെ ആത്മഹത്യക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തു.