മികച്ച ശരീര സംരക്ഷണത്തിന് വിവിധതരം പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. എന്നാൽ ലോകത്ത് ഏറ്റവും വിലകൂടിയ പഴത്തെക്കുറിച്ച് അറിയാമോ? ജപ്പാനിലാണ് ഈ പഴം വിളയുന്നത്. പേര് യുബാരി കിംഗ് മെലോണ്‍.
read also: അഞ്ച് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: തൊടുപുഴയിൽ വാര്‍ഡൻ അറസ്റ്റില്‍
തണ്ണിമത്തൻ വിഭാഗത്തില്‍പ്പെട്ട ഈ പഴം വാങ്ങണമെങ്കില്‍ ലക്ഷങ്ങളാണ് മുടക്കേണ്ടിവരിക. 2022ല്‍ ഒരു യുബാരി കിംഗ് മെലോണ്‍ വിറ്റുപോയത് ഇരുപതുലക്ഷം രൂപയ്ക്കാണ്. അസാദ്ധ്യമായ രുചിയും രോഗപ്രതിരോധ ശേഷിയുമാണ് ഇത്രയും വിലകൂടാൻ കാരണം.
ലോകത്തിലെ മറ്റ് വിലകൂടിയ പഴങ്ങളും ജപ്പാനിലാണ് വിളയുന്നത്. അതിലൊന്നാണ് വൈറ്റ് ജ്യുവല്‍ സ്‌ട്രോബറി. മറ്റൊന്ന് സെകായ് ഇച്ചി ആപ്പിളുകളാണ്.