12 വർഷത്തിന് ശേഷമാണ് വ്യാഴവും ശുക്രനും മേടരാശിയിൽ ഒരുമിച്ച് സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി അഞ്ച് രാശികളിൽ ജനിച്ചവർക്ക് ജീവിതത്തിൽ പോസിറ്റീവായ നിരവധി അനുഭവങ്ങൾ വന്നുചേരും. ആ നാല് രാശികൾ ഏതൊക്കെയെന്നും അവരുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും നമുക്ക് നോക്കാം…
മേടം: ശുക്രനും- വ്യാഴ സംയോഗം മേടം രാശിക്കാർക്ക് അനുഗ്രഹമായിരിക്കും. സാമൂഹിക അന്തസ്സ് വർദ്ധിപ്പിക്കും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവ് വ്യാപാരികൾക്ക് വളരെ നല്ലതായിരിക്കും. ബിസിനസ്സ് മെച്ചപ്പെടും. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അംഗീകാരവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള അവസരവും കൈവരും.
മിഥുനം: പതിനൊന്നാം ഭാവത്തിൽ ശുക്രൻ്റെയും വ്യാഴത്തിൻറെയും സംയോഗം മിഥുനം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഒപ്പം തൊഴിൽ സാധ്യതകളും ശോഭനമായിരിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനം നേടാനും നിങ്ങളുടെ പ്രണയ ജീവിതവും മികച്ചതാക്കാനും സാധിക്കും.
കർക്കിടകം: വ്യാഴത്തിൻറെയും ശുക്രൻറെയും സംയോജനം വിജയത്തിന് വഴിയൊരുക്കും. വിവിധ മേഖലകളിൽ നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സാമൂഹിക അന്തസ്സ് വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. നല്ല വാർത്തകളും ലഭിക്കും. അടുത്ത സുഹൃത്തുക്കളിൽ ഒരാളിൽ നിന്ന് ജോലിയിൽ പൂർണ്ണ പിന്തുണ ലഭിക്കും.
തുലാം: തുലാം രാശിക്കാർക്ക് ഏഴാം ഭാവത്തിൽ വ്യാഴവും ശുക്രനും ചേരുന്നു. ദാമ്പത്യ ജീവിതം ഇക്കാലയളവിൽ മികച്ചതായിരിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം വർദ്ധിക്കും. പുതിയ ജോലികൾ ലഭിക്കും.
മീനം: മീനം രാശിക്കാർക്ക് പലവിധത്തിലും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. ഈ കാലയളവിൽ വാഹനം വാങ്ങാനും മറ്റും സാധിക്കുന്ന സമയമാണ്.