ദൈവത്തിന്റെ കൈകൾ: യുവതിക്ക് തിരിച്ച് കിട്ടിയത് സ്വന്തം ജീവൻ – വീഡിയോ വൈറൽ


ഈറോഡ്: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വീണ യുവതിക്ക് രണ്ടാം ജന്മം. തമിഴ്‌നാട്ടിലെ ഈറോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് വീണ യുവതിയെ ബസ് കണ്ടക്ടർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാക്കുന്നു. ബസിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ കുടുങ്ങിയ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഈറോഡിൽ നിന്ന് മേട്ടൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ചാണ് സംഭവം. കണ്ടക്ടർ ബസിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ഡോറിന് സമീപം നിൽക്കുകയായിരുന്ന യുവതി കാലിടറി വീഴാൻ പോകുന്നത് വീഡിയോയിൽ കാണാം. ഉടൻ തന്നെ കണ്ടക്ടർ ഇടപെട്ട് യുവതിയെ പിടിച്ച് വലിക്കുകയായിരുന്നു. ചിത്താറിലേക്ക് പോകുകയായിരുന്ന യുവതി ഇടനാഴിയിലൂടെ നടക്കുന്നതിനിടെ വീണു. ബസ്സിൻ്റെ ഫുട്‌ബോർഡിൽ നിന്നിരുന്ന കണ്ടക്ടർ അവളുടെ മുടിയിൽ പിടിച്ച് വലിച്ച് ബസിനുള്ളിലേക്ക് വലിക്കുകയായിരുന്നു.

വീഡിയോ: