യൂണിയൻ ബഡ്ജറ്റ് 2024: ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്രമന്ത്രി ധനകാര്യമന്ത്രി പാർലമെന്റിൽ എത്തി


ന്യൂഡൽഹി: ഇടക്കാല ബഡ്ജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടതിനുശേഷമാണ് നിർമ്മല സീതാരാമൻ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എത്തിയത്. ഇനി ഏതാനും മിനിറ്റുകൾക്കകം ബഡ്ജറ്റ് അവതരണം ആരംഭിക്കുന്നതാണ്. രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബഡ്ജറ്റാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുക. തുടർച്ചയായ ആറാം തവണയാണ് നിർമ്മലാ സീതാരാമൻ ബഡ്ജറ്റ് അവതരണം നടത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ ഇക്കുറി ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുക. അതിനാൽ, ഹ്രസ്വകാലത്തേക്ക് മാത്രമായുള്ള പദ്ധതികളാണ് അവതരിപ്പിക്കാനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിലേറിയാൽ ഈ വർഷം ജൂലൈയിൽ സമ്പൂർണ്ണ ബഡ്ജറ്റ് അവതരണം ഉണ്ടായിരിക്കും. ആദായ നികുതി ഇളവ്, കർഷകരെയും വനിതകളെയും ലക്ഷ്യമായിട്ടുള്ള പ്രഖ്യാപനങ്ങൾ അടക്കമുള്ള നിരവധി കാര്യങ്ങൾ ഇടക്കാല ബഡ്ജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. രാജ്യം വളരെയധികം ആകാംക്ഷയോടെയാണ് ഇടക്കാല ബഡ്ജറ്റിനായി കാത്തിരിക്കുന്നത്.