‘പിവി ആൻഡ് കമ്പനി’: വീണയ്‌ക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: വീണയ്‌ക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിലെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി ഇല്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി പോയി. ചട്ടപ്രകാരമല്ല നോട്ടീസ് എന്നാണ് സ്പീക്കർ എ എൻ ഷംസീറിന്റെ വിശദീകരണം.
സഭയുടെ നടുത്തളത്തിൽ ‘പിവി ആൻഡ് കമ്പനി’ എന്ന ബാനർ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ചട്ട പ്രകാരമാണ് നോട്ടീസ് നൽകിയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.