മിക്ക ആളുകളുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായൊരു ഐഫോൺ വാങ്ങുക എന്നത്. പ്രീമിയം ബ്രാൻഡായ ആപ്പിളിന് കീഴിൽ വരുന്ന ഐഫോണിന് താരതമ്യേന വില കൂടുതലാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ ബഡ്ജറ്റിൽ ഐഫോണുകൾ പലപ്പോഴും ഒതുങ്ങാറില്ല. ഇപ്പോഴിതാ ആകർഷകമായ വിലയിൽ ഐഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. വെറും 7,599 രൂപയ്ക്ക് ഐഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ആപ്പിൾ സ്റ്റോറിൽ ഐഫോൺ 13-ന്റെ വില 59,900 രൂപയാണ്. ഇപ്പോൾ 7,599 രൂപയ്ക്കാണ് ഐഫോൺ സ്വന്തമാക്കാൻ കഴിയുക. 6,901 രൂപ കിഴിവിലാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, 52,999 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാം. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെ കിഴിവും ലഭിക്കും. ഇതോടെ, ഹാൻഡ്സെറ്റിന്റെ വില 51,999 രൂപയായി ചുരുങ്ങുന്നതാണ്. ഇതിനോടൊപ്പം എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. പരമാവധി എക്സ്ചേഞ്ച് തുക 44,000 രൂപയാണ്. പഴയ ഹാൻഡ്സെറ്റിന്റെ മോഡലും ഡിസൈനും അടിസ്ഥാനപ്പെടുത്തിയാണ് എക്സ്ചേഞ്ച് തുക ലഭിക്കുക. എക്സ്ചേഞ്ച് തുക മുഴുവനായും ക്ലെയിം ചെയ്യുകയാണെങ്കിൽ ഐഫോൺ 13 വെറും 7,599 രൂപയ്ക്ക് വാങ്ങാൻ കഴിയും.