നടി ഐശ്വര്യ വിവാഹിതയാകുന്നു, വരൻ യുവതാരം: വിവാഹ വേദി അയോദ്ധ്യ


തെന്നിന്ത്യൻ താരങ്ങളായ അരുണ്‍ ദേവ ഗൗഡയും ഐശ്വര്യയും വിവാഹിതരാകുന്നത്
അയോദ്ധ്യയിലാണെന്ന് സൂചന. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിവസമാണ് (കഴിഞ്ഞ മാസം 22നാണ്) ഇരുവരുടെയും വിവാഹനിശ്ചയം വളരെ ലളിതമായി കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് താരങ്ങളുടെ വിവാഹത്തെക്കുറിച്ചുളള വാർത്തകള്‍ വരുന്നത്.

read also:ക്രിസ്മസ് പുതുവത്സര ബംപര്‍ അടിച്ചത് പുതുച്ചേരി സ്വദേശിക്ക്, ടിക്കറ്റ് എടുത്തത് ശബരിമല തീര്‍ഥാടനത്തിന് എത്തിയപ്പോള്‍

ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നും ചടങ്ങുകൾ അയോധ്യയിൽ ആകും നടക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

താനും അരുണും വലിയ രാമഭക്തരാണെന്നും ഇടയ്ക്കിടയ്ക്ക് പ്രാർത്ഥനയ്ക്കായി നിരവധി ക്ഷേത്രങ്ങളില്‍ പോകാറുണ്ടെന്നും ഞങ്ങളുടെ കുടുംബങ്ങള്‍ ദൈവ വിശ്വാസികളാണെന്നും ഐശ്വര്യ മുൻപ് പറഞ്ഞിരുന്നു.