കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി


തൃശൂർ: കരുവന്നൂർ പുഴയില്‍ ചാടിയ യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശിനിയും ആയുർവേദ ഡോക്‌ടറുമായ ട്രൈസി വർഗീസ് (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെ കരുവന്നൂർ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു യുവതി.

read also: ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി നിർമ്മാതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

കരുവന്നൂർ പാലത്തിലൂടെ നടന്ന് മധ്യഭാഗത്തെത്തിയ ട്രൈസി പുഴയിലേക്ക് ചാടുകയായിരുന്നു. യുവതി പുഴയിലേക്ക് ചാടുന്നതുകണ്ടവരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയില്‍ മണിക്കൂറുകള്‍ക്കുശേഷമാണ് മൃതദേഹം കണ്ടെത്താനായത്.