പ്രമേഹ രോഗികളുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചു വരുകയാണ്. ഈ അവസരത്തിൽ പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് ആയൂര്‍വേദ ഡോക്ടറായ ഡിക്സ ഭവ്സർ സാവാലിയ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.
വെളുത്ത ഉപ്പ്, തൈര്, ശർക്കര ഇവ മൂന്നും പ്രമേഹം ഉള്ളവർ ഒഴിവാക്കണമെന്നാണ് ഡോക്ടർ അഭിപ്രായപ്പെടുന്നത്. വെളുത്ത ഉപ്പ് പ്രമേഹമുള്ളവരിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതുമൂലം പ്രമേഹ രോഗികളില്‍ ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കില്‍ സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ. സാവലിയ പറയുന്നു. പ്രമേഹം, അമിത വണ്ണം തുടങ്ങിയവ ഉള്ളവര്‍ തൈര് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍ പറയുന്നു.
read also: ‘സീതയെ തേടിയിറങ്ങിയ ഹനുമാൻ നല്ല നയതന്ത്രജ്ഞൻ’: എസ്. ജയശങ്കർ
പ്രമേഹരോഗികള്‍ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്ന രീതി ഉണ്ട്. എന്നാൽ, ഇത് ശരിയല്ലെന്നും ഡോക്ടർ പറയുന്നു.
ഈ ലേഖനം രോഗ നിർണ്ണയം നടത്തുന്ന ഒന്നല്ല. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം സ്വീകരിച്ച ശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.