പൂനത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടിയുടെ കുടുംബത്തെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്



മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നടിയുടെ കുടുംബാംഗങ്ങളുടെ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണെന്ന് റിപ്പോര്‍ട്ട്. നടിയുടെ മാനേജര്‍ അവരുടെ സഹോദരിയുമായി സംസാരിച്ച ശേഷമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇതിന് ശേഷം ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സഹോദരിയുടെ ഫോണ്‍ സ്വിച്ചിഡ് ഓഫായിരുന്നു. കുടുംബാംഗങ്ങളെയും ബന്ധപ്പെടാനായില്ലെന്നാണ് വിവരം. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also: തണ്ണീർ കൊമ്പൻ മയക്കത്തിലേക്ക്! ആദ്യ റൗണ്ട് മയക്കുവെടി വയ്ക്കൽ വിജയകരം

ഇന്ന് രാവിലെ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടിയുടെ മരണം സംബന്ധിച്ച് മാനേജര്‍ വാര്‍ത്താ കുറിപ്പ് പങ്കുവച്ചത്. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് പൂനം പാണ്ഡ അന്തരിച്ചെന്നായിരുന്നു ഇത്.

നടിയുടെ സഹോദരിയാണ് തങ്ങളെ വിളിച്ച് മരണ വിവരം അറിയിച്ചതെന്നും അതിന് ശേഷമാണ് ഇക്കാര്യം പരസ്യമാക്കിയതെന്നുമാണ് പൂനത്തിന്റെ ടീം വ്യക്തമാക്കിയത്. കൂടുതല്‍ അപ്‌ഡേറ്റിനായി കാത്തിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കങ്കണ അടക്കമുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തുവന്നിരുന്നു.
ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിനിയാണ് പൂനം പാണ്ഡെ.