24
March, 2026

A News 365Times Venture

24
Tuesday
March, 2026

A News 365Times Venture

ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു, ബ്രിട്ടീഷ് കിരീടം ഉപേക്ഷിക്കില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം

Date:


ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ രോ​ഗബാധ. ബക്കിങ്ഹാം കൊട്ടാരമാണ് രാജാവിന്റെ രോ​ഗവിവരം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വലുതാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ചാൾസ് മൂന്നാമൻ വിധേയനായത്. ദി ലണ്ടൻ ക്ലിനിക്കിൽ ആയിരുന്നു ശസ്ത്രക്രിയ. ഇതിന് പിന്നാലെ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് അർബുദം സ്ഥിരീകരിച്ചത്.

അതേസമയം, എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ ഉള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു.

ചാൾസ് പൊതു പരിപാടികൾ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. രാജാവ് എന്ന പദവിയിൽ അദ്ദേഹം തുടരുമെന്ന് കൊട്ടാരം അറിയിച്ചു. മക്കളായ വില്യം, ഹാരി എന്നിവരെ ചാൾസ് തന്നെ രോഗ വിവരം അറിയിച്ചു. അമേരിക്കയിൽ കഴിയുന്ന ഹാരി ഉടൻ നാട്ടിലേക്ക് തിരിക്കും. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ചാൾസ് ബ്രിട്ടൻ്റെ രാജാവായി അധികാരമേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍

കോഴിക്കോട്: വീടിന്റെ പുനര്‍നിര്‍മാണത്തിനായി വായ്പയെടുത്തതില്‍ പലിശയും മറ്റും ഉള്‍പ്പടെ ഇനിയും 59...

നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ല: വി.ഡി. സതീശന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ...