ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം നിരവധി ഉൽപ്പന്നങ്ങൾ വമ്പൻ ഡിസ്കൗണ്ടിൽ ലഭ്യമാക്കുന്ന ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഇപ്പോഴിതാ വീടുകൾ കൂടുതൽ ഭംഗി കൂട്ടാനുള്ള ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോം ഷോപ്പിംഗ് സ്പ്രീ എന്ന പേരിലാണ് പുതിയ ഓഫർ. കിച്ചൻ, ഔട്ട്ഡോർ ഉൽപ്പന്നങ്ങളുടെ മികച്ച ബ്രാൻഡുകൾക്ക് 40 ശതമാനം വരെയാണ് നൽകുക. അവാനി, ബജാജ്, പീജിയൻ, പ്രസ്റ്റീജ്, സെൽ ബെൽ, ബോറോസിൽ, വേഗ മുതലായ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് ഓഫർ വിലയിൽ ലഭ്യമാകുന്നത്.
ആമസോൺ നൽകുന്ന കിഴവിനോടൊപ്പം വിവിധ ബാങ്കുകൾ നൽകുന്ന കിഴിവുകളും നേടാനാകും. സിഐടിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിലും, 1250 രൂപയുടെ ഇഎംഐ ട്രാൻസാക്ഷനിലും പരമാവധി 1000 രൂപ ഡിസ്ക്കൗണ്ട് നേടാനുള്ള അവസരമുണ്ട്. 1500 രൂപയുടെ മിനിമം പർച്ചേസിൽ 300 രൂപ അധിക ഇളവ് നേടാനാകും. വാലെന്റൈൻസ് ഗിഫ്റ് കോംബോ, ബെഡ്ഷീറ്റ് ആൻഡ് മാട്രസ്സ്, സ്പോർട്ട്‍സ് ആന്‍റ് ഗാർഡൻ, ഫർണിച്ചറുകൾ, ഹോം ആൻഡ് കിച്ചൺ, ഓട്ടോ പ്രോഡക്ടുകൾക്കും ഓഫറുകൾ ലഭ്യമാകുന്നതാണ്. ഫെബ്രുവരി 11 വരെ മാത്രമേ ഓഫർ നിരക്കിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയുകയുള്ളൂ.