മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ



പഴത്തിന്റെ തോല്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിനുള്ള കഴിവ് പഴത്തോലിലുണ്ട്. പല വിധത്തിലുള്ള പഴങ്ങളുടെ കാര്യത്തില്‍ അത് വളരെയധികം സഹായിക്കുന്നതാണ്. പഴങ്ങള്‍ ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണത്തില്‍ പഴത്തേക്കാള്‍ കേമനാണ് പഴത്തോലുകള്‍. ഓറഞ്ചിന്റേയും പഴത്തിന്റേയും തോലുകള്‍ എങ്ങനെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമാകുന്നു എന്ന് നോക്കാം. മുഖക്കുരുവിന് പെട്ടെന്ന് പരിഹാരം കാണാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ഓറഞ്ച് തൊലും നാരങ്ങ നീരും.

ഇവ രണ്ടും അരച്ച്‌ മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ചര്‍മ്മം അയഞ്ഞ് തൂങ്ങാതെ ചര്‍മ്മത്തിന് ഉറപ്പ് നല്‍കാന്‍ ഓറഞ്ച് തോല്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ചുളിവുകള്‍ വരാവുന്നതാണ്. അകാല വാര്‍ദ്ധക്യം ഇതിന്റെ പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും പഴത്തിന്റെ തൊലി സഹായിക്കുന്നു. ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കാന്‍ ഓറഞ്ച് തൊലി സഹായിക്കും.

ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച്‌ മുഖത്ത് പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടിയാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓറഞ്ച് തോല്‍ നല്ലൊരു സ്‌കിന്‍ ടോണര്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ചര്‍മ്മത്തെ മൃദുവാക്കുകയും ചര്‍മ്മത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന കാര്യത്തിലും മുന്നിലാണ്. ശരീര സുഗന്ധത്തിന് ഓറഞ്ച് ഫ്‌ളേവര്‍ അടങ്ങിയ പെര്‍ഫ്യൂം ഏറ്റവും നല്ലതാണ്. ഇത് വിയര്‍പ്പ് നാറ്റത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

സാധാരണ പഴം കഴിച്ച്‌ പഴത്തോല്‍ കളയുന്ന രീതിയാണ് നമ്മുടേത്. എന്നാല്‍ പഴത്തോല്‍ സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വസ്തുവാണ് എന്നതാണ് സത്യം. ഇത് മുഖക്കുരു അകറ്റി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മുഖം ക്ലീന്‍ ചെയ്യുന്നതിന് പഴത്തിന്റെ തോല്‍ വളരെ നല്ലതാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. മുറിവിന്റെ പാടുകള്‍ മാറ്റാനും പഴത്തോലിന് കഴിയും. പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പഴത്തോല്‍ മുന്നിലാണ്. പഴത്തോലെടുത്ത് പല്ലില്‍ ഉരസിയാല്‍ മതി മഞ്ഞ നിറം മാറി വെളുത്ത പല്ലുകള്‍ ആവുന്നു. വെറും നിമിഷ നേരം കൊണ്ട് നമുക്ക് പല്ലിലെ മഞ്ഞനിറത്തെ ഇല്ലാതാക്കാവുന്നതാണ്.