21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില, ആഗോള വ്യാപാരവും താഴേക്ക്

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞ് 5,700 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. നിലവിൽ, ഫെബ്രുവരി മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.

ആഗോള തലത്തിലും സ്വർണവില കനത്ത ഇടിവിലാണ്. നിലവിൽ, നിർണായക നിലവാരമായ 2000 ഡോളറിന് താഴേക്ക് സ്വർണവില പതിച്ചിട്ടുണ്ട്. ട്രോയ് ഔൺസിന് 26.48 ഡോളർ ഇടിഞ്ഞ്, 1992.51 ഡോളർ എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. ആഗോള വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. യുഎസ് വിപണിയിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് സ്വർണവില ഇടിയാൻ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം...