ബെംഗളൂരു: ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച് അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ ദയാനന്ദ്. ഇന്ന് (ഫെബ്രുവരി14) മുതല്‍ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് തീരുമാനം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുമാണ് തീരുമാനമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു,
Read Also: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനായി ചുവരെഴുത്ത്
ഫെബ്രുവരി 14ന് വൈകുന്നേരം 5 മണി മുതല്‍ ഫെബ്രുവരി 17ന് രാവിലെ 6 മണി വരെയാണ് മദ്യ നിരോധനം. പൊലീസ് കമ്മീഷണറുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലെല്ലാം നിരോധനം ബാധകമാണ്. വോട്ടെണ്ണല്‍ ദിനമായ ഫെബ്രുവരി 20നും മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.