എക്സൈസ് ഉൽപ്പന്നങ്ങളുടെ തീരുവ കൂട്ടി, ഇനി ബിയറിന് ഉൾപ്പെടെ വില ഉയരും: ബജറ്റിൽ നിർണായക പ്രഖ്യാപനവുമായി ഈ സംസ്ഥാനം


ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ എക്സൈസ് ഉൽപ്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് തീരുവ ഉയർത്തിയത്. ഇതോടെ, കർണാടകയിൽ ബിയർ അടക്കമുള്ള മദ്യ ഉൽപ്പന്നങ്ങൾക്ക് വില കൂടും. അതേസമയം, ബെംഗളൂരുവിൽ കടകൾക്കും ഹോട്ടലുകൾക്കും അർദ്ധരാത്രി കഴിഞ്ഞും തുറക്കാൻ അനുമതി നൽകുന്ന നിർണായക പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അവതരിപ്പിച്ചത്. 27,000 കോടി മൈസുരു മുതൽ ബെംഗളുരു വരെ നീളുന്ന ബെംഗളുരു ബിസിനസ് കോറിഡോറും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അവതരിപ്പിച്ചത്. ഗ്രാമീണ വനിതകൾക്കായി സംസ്ഥാനത്തുടനീളം സർക്കാർ സഹായത്തോടെ കഫേ ഹോട്ടലുകൾ, ബെംഗളുരുവിൽ ഹൈടെക് കൊമേർഷ്യൽ പൂ മാർക്കറ്റ്, ചിക്കമെംഗളുരുവിൽ സ്പൈസസ് പാർക്ക് എന്നിവയും സ്ഥാപിക്കുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.