ഭാര്യയുമായി 25 വയസ്സിന്റെ വ്യത്യാസം: വിമർശനത്തിന് മറുപടിയുമായി അര്‍ബാസ് ഖാൻ



ബോളിവുഡ് താരം അർബാസ് ഖാനും മേക്കപ്പ് ആർട്ടിസ്റ്റ് ഷുറാഖാനും വിവാഹിതരായത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടേയും പ്രായവ്യത്യാസത്തേച്ചൊല്ലിയുള്ള നെഗറ്റീവ് കമന്റുകളാണ് വിവാഹ വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയായത്. ഇപ്പോഴിതാ അത്തരം കമന്റുകള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അർബാസ്.

read also: ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിയ്ക്ക് 60 വർഷം തടവ് ശിക്ഷ

അർബാസ് ഖാന് 56 ഉം ഷുറയ്ക്ക് 31 വയസ്സുമാണ് പ്രായം. ഇരുപത്തിയഞ്ചുവയസ്സ് പ്രായവ്യത്യാസമാണ് ഇവർക്കുള്ളത്. ഇത് ചൂണ്ടിക്കാട്ടി വിമർശിക്കുന്നവർക്ക് അർബാസിന്റെ മറുപടിയിങ്ങനെ, ‘തന്റെ ഭാര്യ ചെറുപ്പമാണ്,എന്നാല്‍ അവള്‍ക്ക് 16 വയസ്സല്ല. ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് തനിക്കും അവള്‍ക്കും വ്യക്തമായി അറിയം.’

‘ഞങ്ങള്‍ പരസ്പരം എന്താണ് ആഗ്രഹിക്കുന്നത്, എന്താണ് ഞങ്ങള്‍ക്ക് വേണ്ടത്, എങ്ങനെയാണ് ഭാവിയെ നോക്കികാണുന്നത് എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ ഒരുമിച്ചുണ്ടായിരുന്ന ഒരുവർഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതൊന്നും പെട്ടെന്നെടുക്കാൻ പറ്റിയ തീരുമാനങ്ങളല്ല’-അർബാസ് പറഞ്ഞു.

അർബാസിന്റെ രണ്ടാം വിവാഹമാണിത്. നടി മലൈക അറോറയായിരുന്നു നടന്റെ ആദ്യഭാര്യ.