ചെന്നൈയിൽ നിന്ന് ബെംഗളൂരുവിൽ എത്താൻ വെറും 5 മണിക്കൂർ മാത്രം! പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ


ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഡബിൾ ഡെക്കർ ട്രെയിനുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഡബിൾ ഡക്കർ എക്സ്പ്രസുകളുടെ കോച്ചുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. റെയിൽവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഡബിൾ ട്രെയിനുകളിൽ ഇനി മുതൽ 8 എസി കോച്ചുകളും, 5 നോൺ എസി കോച്ചുകളും, ഒരു ജനറൽ കോച്ചുമാണ് ഉണ്ടായിരിക്കുക. നേരത്തെ 10 എസി ഡബിൾ ഡക്കർ കോച്ചുകളാണ് ഉണ്ടായിരുന്നത്. ജനറൽ കോച്ചുകളും, നോൺ എസി കോച്ചുകളും ഉൾപ്പെടുത്തുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

ഡബിൾ ഡക്കർ ട്രെയിനുകൾക്ക് ചെന്നൈയിൽ നിന്ന് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും സർവീസ് നടത്താൻ വെറും 5 മണിക്കൂർ 10 മിനിറ്റും മാത്രമാണ് ആവശ്യമായ സമയം. അതേസമയം, മറ്റ് ട്രെയിനുകൾ 6 മണിക്കൂറും 15 മിനിറ്റുമാണ് എടുക്കാറുള്ളത്. ചെന്നൈ-ബെംഗളൂരു ഡബിൾ ഡക്കർ ട്രെയിനിന് പുറമേ, ബെംഗളൂരു- കോയമ്പത്തൂർ ഉദയ് എക്സ്പ്രസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉദയ് എക്സ്പ്രസിൽ 8 എസി കോച്ചുകളും, 5 സെക്കൻഡ് സിറ്റിംഗ് നോൺ എസി റിസർവ്ഡ് കോച്ചകളുമാണ് പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ 7 എസി ഡബിൾ ഡക്കർ ചെയർകാർ മാത്രമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.