കൊല്ലം: കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എം. മുകേഷ് എത്തുമെന്ന് സൂചന. സി.പി.എം സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന്‍റെ പേര് മുന്നോട്ടുവെക്കുകയും ജില്ല കമ്മിറ്റി അംഗീകരിക്കുകയും ചെയ്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. .
പുതിയൊരാള്‍ സ്ഥാനാർഥിയാകുന്നതിലും നല്ലത് രണ്ടു തവണ കൊല്ലം എംഎൽഎ ആയ മുകേഷ് തന്നെ മത്സരിക്കുന്നതാണെന്ന വിലയിരുത്തലാണ് ഉയർന്നുവന്നത്. മുൻ എം.പി സി.എസ്. സുജാതയുടെ പേര് അവസാനം വരെ പരിഗണനയില്‍ വന്നെങ്കിലും മുകേഷില്‍ തന്നെ ചർച്ച എത്തുകയായിരുന്നു.
read also: ഭാര്യയുമായി 25 വയസ്സിന്റെ വ്യത്യാസം: വിമർശനത്തിന് മറുപടിയുമായി അര്‍ബാസ് ഖാൻ
ഏതാനും ദിവസങ്ങളായി കൊല്ലം നിയമസഭ നിയോജക മണ്ഡലത്തിന് പുറത്ത് ലോക്സഭയിലെ മറ്റ് നിയമസഭ മണ്ഡലങ്ങളിലെ പരിപാടികളില്‍ മുകേഷ് സജീവമാണ്. പത്തനംതിട്ടയില്‍ തോമസ് ഐസക്കിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. ആലപ്പുഴയില്‍ സിറ്റിങ് എം.പി എ.എം ആരിഫ്, ഇടുക്കിയിൽ ജോയ്സ് ജോർജ്, പാലക്കാട് എം.സ്വരാജ്, കോഴിക്കോട്: എളമരം കരീം, വടകര: എ.പ്രദീപ് കുമാർ, കണ്ണൂർ: കെ.കെ.ശൈലജ എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ട്. 21ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.