ഫെബ്രുവരി 20ന് പ്രധാനമന്ത്രി ജമ്മു കാശ്മീരിൽ: ഡ്രോണുകൾ, പാരാഗ്ലൈഡുകൾ എന്നിവയ്ക്ക് താൽക്കാലിക നിയന്ത്രണം


ശ്രീനഗർ: ഫെബ്രുവരി 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്മീർ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഡ്രോണുകൾ, പാരഗ്ലൈഡുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റുകൾ എന്നിവയ്ക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഇതിനോടകം തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് സച്ചിൻ കുമാർ വൈശ്യ പുറത്തിറക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിൽ തീവ്രവാദികളുടെയും ദേശവിരുദ്ധ ശക്തികളുടെയും പ്രവർത്തനങ്ങൾ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ, വിഐപി സന്ദർശന സമയങ്ങളിൽ സുരക്ഷാ സേന നടത്തുന്ന പരിശോധനകളടക്കം പൂർത്തിയായിട്ടുണ്ട്. അതേസമയം, പ്രതിരോധ, അർദ്ധസനിക വിഭാഗങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.