‘ഇത് മൂന്നാമത്തെ റിലേഷന്‍ഷിപ്പാണ്’: വിവാഹമോചനത്തിന് ശേഷം വേറൊരു റിലേഷന്‍ ഉണ്ടായിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ
മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിൽ തിളങ്ങിയ അദ്ദേഹം തമിഴിലും അടുത്തിടെ അഭിനയിച്ചിരുന്നു. ഷൈന്റെ അഭിമുഖങ്ങളിലെ പ്രതികരണവും നിലപാടുകളും ചിലപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോളിതാ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് താരം. അതേസമയം തന്റേത് ഇത് മൂന്നാമത്തെ റിലേഷന്‍ഷിപ്പാണെന്നാണ് നടന്‍ പറയുന്നത്.
‘എന്റെ ജീവിതത്തിലേക്ക് ഒരു നായിക മാത്രമല്ല മൂന്ന് പേരായി. ആദ്യം വിവാഹം കഴിച്ചിരുന്നു. ഇത് രണ്ടാമത്തെ വിവാഹമാണ്. ഇതിനിടയില്‍ മറ്റൊരു റിലേഷന്‍ഷിപ്പ് കൂടി ഉണ്ടായിരുന്നു. ഇത് ചെറിയ പ്രായം മുതലുള്ള പ്രക്രിയയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ തുടങ്ങിയ കാലം മുതലേ നമുക്കും ഇത്തരം അട്രാക്ഷനൊക്കെ ഉണ്ടാവും. അതൊരു പ്രായമാവുമ്പോള്‍ പ്രണയമാവും. പിന്നെ കല്യാണത്തിലേക്കും എത്തും.
ഇപ്പോഴത്തെ റിലേഷന്‍ ഞങ്ങള്‍ കണ്ടു, പരിചയപ്പെട്ടു, ഇഷ്ടമായി. ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയിരിക്കുകയാണ്. പ്രണയവിവാഹമാണോന്ന് ചോദിച്ചാല്‍ അറിയില്ല. കാരണം നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ട് വിവാഹത്തിലേക്ക് എത്തിയതാണ്. നല്ല രീതിയില്‍ മുന്നോട്ട് പോകാം. അങ്ങനെയല്ലാതെയിരിക്കാം. കാരണം വഴക്കും പ്രശ്‌നങ്ങളും ഇല്ലാത്ത ഒരു പരിപാടി ലോകത്ത് ഇല്ല. പ്രശ്‌നങ്ങളില്ലാത്ത ഒരു ജീവിതവും ഉണ്ടാവില്ല. കാരണം മാതാപിതാക്കളും മക്കളും തമ്മിലൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ലേ?’, ഷൈന്‍ ചോദിക്കുന്നു.