തലശ്ശേരിയിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു .കുണ്ടുചിറസായാഹ്ന നഗറിൽ ആയിരുന്നു സംഭവം. സായാഹ്ന നഗറിൽ ഇരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ ബൈക്കിലെത്തിയ എട്ടാംഗ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരാൾക്ക് കിണറ്റിൽ വീണും പരിക്കേറ്റു.
കുണ്ടുചിറയിലെ ചെമ്മൺവീട്ടിൽ സുബിനാണ് കിണറ്റിൽ വീണു പരിക്കേറ്റത്. കൂടാതെ ആക്രമത്തിൽ പരിക്കേറ്റ കുണ്ടുച്ചിറയിലെ കുനിയിൽ സന്ദീപ്, കുണ്ടുചിറയിലെ കാളിയത്താൻ രമിത്ത് എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ രമിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ കതിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തെതുടർന്നാണ് ആക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.