പാകിസ്ഥാനെ വീണ്ടും വിഭജിക്കുമെന്ന് താലിബാന്‍



ഇസ്ലാമാബാദ് : പാകിസ്ഥാനെ വീണ്ടും വിഭജിക്കുമെന്ന് താലിബാന്‍. അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പുറത്താക്കിയ പാക് നടപടിയ്ക്കെതിരെ സംസാരിക്കുകയായിരുന്നു താലിബാന്‍ മന്ത്രി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് .

Read Also: വന്യജീവി ആക്രമണം: നഷ്ടപരിഹാരം നൽകുന്നതിന് 13 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

1971ല്‍ വിഭജിച്ചതുപോലെ പാകിസ്ഥാനെ വീണ്ടും താലിബാന്‍ വിഭജിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘പാകിസ്ഥാനെ രണ്ടായി വിഭജിക്കും . വ്യാജ ഡ്യൂറന്‍ഡ് ലൈനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല . ഈ ലൈനിന്റെ മറുവശത്തുള്ള അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ കൂടി ഞങ്ങള്‍ കൂട്ടിച്ചേര്‍ക്കും’, ഷെര്‍ മുഹമ്മദ് പറഞ്ഞു

ഡ്യൂറന്‍ഡ് ലൈന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാനും താലിബാന്‍ സേനയും തമ്മില്‍ കുറച്ചുകാലമായി അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട് . അതില്‍ ധാരാളം പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.