ടി.പി കൊലയുടെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായി : രമേശ് ചെന്നിത്തല


മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിലുള്ളതുകൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോണ്‍ കോള്‍ വിവരങ്ങള്‍ പൂര്‍ണമായി കിട്ടാതിരുന്നതാണ് ഗൂഢാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. സര്‍വീസ് പ്രൊവൈഡര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങള്‍ കിട്ടിയിരുന്നില്ല. താന്‍ ആഭ്യന്തരമന്ത്രിയായ ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നു. ഫോണ്‍ കോള്‍ വിവരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ പല ഉന്നതരും ടി.പി വധ ഗൂഡാലോചനയില്‍ ഉള്‍പ്പെടുമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.