സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്



സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,750 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും വർദ്ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയത് രണ്ടാം തീയതിയാണ്. അന്ന് പവന് 46,640 രൂപയായിരുന്നു നിരക്ക്.

ആഗോള സ്വർണവില നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2.44 ഡോളർ വർദ്ധിച്ച് 2026.72 ഡോളർ എന്നതാണ് നിലവാരം. ആഗോള സ്വർണവില അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 8 ഗ്രാമിന് 618.40 രൂപ,10 ഗ്രാമിന് 773 രൂപ,100 ഗ്രാമിന് 7730 രൂപ, ഒരു കിലോഗ്രാമിന് 77,300 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

Also Read: കരിമ്പ് കർഷകർക്ക് ആശ്വാസം! ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ