ഇന്ന് മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല!! സമരവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്


തിരുവനന്തപുരം: ഇന്ന് മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത നിർമ്മാതാക്കളുടെ സിനിമകള്‍ പ്രദർശിപ്പിക്കേണ്ടെന്നതാണ് നിലപാട്.

read also: കണ്ണൂര്‍ ജയിലില്‍ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹര്‍ഷാദ് അറസ്റ്റില്‍

ഇന്ന് റിലീസ് ചെയ്യേണ്ട രണ്ട് ചിത്രങ്ങള്‍ നേരത്തെ തന്നെ മാറ്റിയിരുന്നു. സ്വന്തമായി പ്രൊജക്ടർ വാങ്ങിയില്ലെന്ന പേരില്‍ ഏതെങ്കിലും തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ നല്‍കിയില്ലെങ്കില്‍ ആ സിനിമ ഫിയോക്കിന്റെ കീഴിലുള്ള ഒരു തിയേറ്ററിലും ഇന്ന് മുതല്‍ പ്രദർശിപ്പിക്കില്ല. തിയേറ്റർ ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം. ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിർമ്മാതാക്കള്‍ പരിഹാരം കാണണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. സിനിമ റിലീസ് ചെയ്ത് 40 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. എന്നാല്‍ തുടർച്ചയായി കരാർ ലംഘിക്കുന്നു. അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ഫിയോക്കിന്റെ നിലപാട്.