യാത്രക്കാരെ അമ്പരപ്പിച്ച് നിര്‍മലാ സീതാരാമന്‍ മുംബൈ ലോക്കല്‍ ട്രെയിനില്‍: വീഡിയോ


മുംബൈ: ശനിയാഴ്ച മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തവരെ അമ്പരപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത ധനമന്ത്രി. അപ്രതീക്ഷിതയായ സഹയാത്രികയെ കണ്ട് യാത്രക്കാർ ഞെട്ടി. ശനിയാഴ്ച രാവിലെ മുംബൈയിലെ ഘാട്‌കോപ്പര്‍ മുതല്‍ കല്യാണ്‍ വരെയായിരുന്നു മന്ത്രിയുടെ യാത്ര. ഘാട്‌കോപ്പറിൽ നിന്ന് കല്യാണിലേക്കുള്ള ട്രെയിൻ യാത്രയുടെ ചിത്രങ്ങൾ ധനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു. മറ്റ് യാത്രക്കാർക്കൊപ്പം ആശയവിനിമയം നടത്തുകയും, അവരോടൊപ്പം മന്ത്രി സെൽഫി എടുക്കുകയും ചെയ്തു.

മന്ത്രി യാത്രക്കാരുമായി സംസാരിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. യാത്രയുടെ ചിത്രങ്ങളടക്കം നിര്‍മലാ സീതാരാമന്റെ ഓഫീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിദിനം 60 ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്യുന്നതാണ് മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ അവസരങ്ങളില്‍ സമാനമായ രീതിയിൽ പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്.

വീഡിയോ: