പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അനാശാസ്യ പ്രവർത്തനങ്ങൾ: 18 കാരിയ്ക്കൊപ്പം ഇമാമിനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍


അമേത്തി : പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അനാശാസ്യ പ്രവർത്തനങ്ങള്‍ നടത്തി വന്ന മസ്ജിദ് ഇമാം അറസ്റ്റില്‍ .അമേഠിയിലെ ജെയ്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

read also: പെരിയാറിൽ കുളിക്കാനിറങ്ങി: ഒഴുക്കിൽപ്പെട്ട് കൊച്ചി മെട്രോ ജീവനക്കാരന് ദാരുണാന്ത്യം

മൊസാംഗഞ്ച് ഗ്രാമത്തിലെ പള്ളിയിലെ മൗലാനയ്‌ക്കെതിരെയാണ് പരാതി . പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഇയാള്‍ സ്ഥിരമായി മസ്ജിദില്‍ കർമ്മങ്ങള്‍ ചെയ്യാറുണ്ടായിരുന്നു . രണ്ട് ദിവസം മുൻപ് രാത്രിയോടെ മൗലാനയുടെ മുറിയിലേയ്‌ക്ക് പെണ്‍കുട്ടി പ്രവേശിക്കുന്നത് നാട്ടുകാരില്‍ ചിലർ കണ്ടതിനെ തുടർന്ന് സംഘടിച്ചെത്തി വാതില്‍ പൊളിച്ച്‌ അകത്തു കയറുകയായിരുന്നു. ഇരുവരെയും ആക്ഷേപകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ നാട്ടുകാർ പോലീസില്‍ വിവരമറിയിച്ചു. 18 വയസ്സുള്ള പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ വിളിച്ച്‌ മകളെ അവർക്ക് കൈമാറി.