ദ്വാരകയില്‍ 4,150 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഗാന്ധിനഗര്‍: ദ്വാരകയില്‍ 4,150 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വാരകയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ദ്വാരകാധിഷ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ഉദ്ഘാടന ചടങ്ങിനെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
രാജ്കോട്ടിലെ എയിംസ് ആശുപത്രി പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ സുദര്‍ശന്‍ സേതു പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. രണ്ടര കിലോമീറ്റര്‍ നീളമുള്ള ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം ഒഖ മെയിന്‍ലാന്‍ഡിനെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കും.