കരുത്തിന്റെ ദേവനാണ് ഹനുമാൻ. ചൈത്രമാസത്തിലെ ചിത്രാപൗർണമി ദിവസമായ ഹനുമദ് ജയന്തി ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തർ കരുതുന്നു. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് പറയപ്പെടുന്നത്.
ചൊവ്വ, ശനി ദോഷ കാലം അനുഭവിക്കുന്നവർ ദൂരിതങ്ങളുടെ കാഠിന്യം കുറയാൻ ചൊവ്വ, ശനി ദിവസങ്ങളിലും ജന്മനക്ഷത്ര ദിവസവും ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നതും പ്രാർഥനാമന്ത്രം ജപിക്കുന്നതും ഉത്തമമാണ്. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാർ പതിവായി ഹനുമാനെ ഭജിക്കുന്നത് ശ്രേയസ്കരങ്ങളായ ഫലങ്ങൾ നൽകും.
നിങ്ങൾ ഉദ്യോഗത്തിന് വേണ്ടി വളരെക്കാലമായി ശ്രമിക്കുന്നവരോ അല്ലെങ്കിൽ ജോലിയുണ്ട് പക്ഷേ ജോലിയിൽ നിറയെ പ്രശ്നങ്ങൾ എന്നിങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ ആണെങ്കിൽ ഈ ഹനുമദ് ഭജനം ചെയ്യൂ പ്രശനങ്ങൾക്ക് പരിഹാരമാകും. അതുപോലെതന്നെ നിങ്ങൾ മത്സരപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുകയാണെങ്കിൽ അതിൽ വിജയം ഉറപ്പാക്കാൻ ഈ ഹനുമദ് ഭജനം ജപിക്കുന്നത് നല്ലതാണ്.
കൂടാതെ തൊഴിലിൽ സ്ഥാനക്കയറ്റത്തിന് ഉണ്ടാകുന്ന തടസങ്ങൾ ഒഴിയാനും ഹനുമദ് മന്ത്രജപം സഹായിക്കും. അതുപോലെ ഹനുമാൻ സ്വാമിയുടെ ക്ഷേത്ര ദർശനം ഭഗവാന്റെ ഇഷ്ട വഴിപാടായ വടമല എന്നിവ നൽകുന്നതും ദോഷങ്ങൾ അകറ്റുന്നതിന് വളരെ നല്ലതാണ്.
ഹനുമദ് ഭജന മന്ത്രം ഭക്തിപൂർവ്വം ജപിക്കുന്നവര്ക്ക് തീർച്ചയായും ഫലസിദ്ധിയുണ്ടാകാവുന്നതാണ്. മന്ത്രം ചുവടെ ചേർക്കുന്നു..
മന്ത്രം
‘ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ’